ബെംഗളൂരു ബൈക്ക് ടാക്സി നിരോധനം തിരിച്ചടിയോ?

ബൈക്ക് ടാക്സികള്‍ക്ക് മാത്രമുള്ള കർണാടക സർക്കാരിൻ്റെ നിരോധനം ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ബൈക്ക് ടാക്സി ഉടമകള്‍. ഇത് വാദിച്ച് രണ്ട് ബൈക്ക് ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആപ്പ് അഗ്രിഗേറ്റർമാർ നേരത്തെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു.കർണാടക സംസ്ഥാന വ്യാപകമായി ബൈക്ക് ടാക്സികള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ടാക്സി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബൈക്ക് ടാക്സി ഡ്രൈവർമാരില്‍ ചിലർ, ഊബർ, റാപ്പിഡോ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്ത് പ്രതിമാസം 50,000 രൂപ മുതല്‍ 60,000 രൂപ വരെയൊക്കെ നേടിയിരുന്നു. 13 മണിക്കൂർ ജോലി ചെയ്ത ഡ്രൈവർമാരുടെ വരുമാനം 80,000 രൂപ വരെയായിരുന്നു. ഊബറും റാപ്പിഡോയും ഓരോ റൈഡില്‍ നിന്നും 25 ശതമാനം മുതല്‍ 40 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നുണ്ട്. എങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള വഴി അടഞ്ഞതായി ടാക്സി ഡ്രൈവർമാർ ആരോപിക്കുന്നു.ബെംഗളൂരുവില്‍ നിയമവിരുദ്ധവും അനിയന്ത്രിതവുമായ പ്രവർത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബൈക്ക് ടാക്സികള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കാരണം ഓട്ടോ, ടാക്സി നിരക്കുകളില്‍ കുത്തനെ ഉയർന്നു . ട്രാൻസ്പോർട്ട് വാഹനങ്ങളായി ബൈക്കുകള്‍ രജിസ്റ്റർ ചെയ്യുന്നത് നിരോധിച്ചതാണ് ബൈക്ക് ടാക്സി ഡ്രൈവർമാരെ ബാധിച്ചത്. ഏപ്രിലിലെ സിംഗിള്‍ ജഡ്ജി വിധിയില്‍ നിന്നാണ് നിരോധനം ഉണ്ടായത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരം ശരിയായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ഇരുചക്ര വാഹനങ്ങള്‍ക്ക് കോണ്‍ട്രാക്‌ട് കാരേജ് പെർമിറ്റുകള്‍ നല്‍കുന്നത് നിർത്തിവയ്ക്കുകയായിരുന്നു.