പൗരന്മാരോട് വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന നിര്‍ദേശവുമായി ഇറാന്‍

പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ഇറാനിയന്‍ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ചാണ് നിര്‍ദേശം.
ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആളുകളോട് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്ട്സ്ആപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. അതേസമയം, സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ‘ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സമയത്ത്, ആപ്പ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതിനായി കണ്ടെത്തിയ ഒരു ഒഴിവുകഴിവായിരിക്കും ഇതെന്നാണ് മെറ്റയുടെ പ്രതികരണം.