ഇറാം മോട്ടോഴ്സ് പുരസ്കാര മികവിൽ.

കോഴിക്കോട്: ലണ്ടനില്‍ നടന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാർഷിക ഓട്ടോമോട്ടീവ് ഡിവിഷൻ ലിഡേഴ്സ് കോണ്‍ഫറൻസില്‍ ഇറാം മോട്ടോഴ്സിന് പുരസ്കാരം.ഇറാം മോട്ടോഴ്സസ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ്, നുഷൈഭ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.പുരസ്കാരത്തെക്കുറിച്ച് സംസാരിച്ച ഡോ. സിദ്ദിഖ് അഹമ്മദ് ഇറാം മോട്ടോഴ്സിലെ ജീവനക്കാരുടെ ടീം വർക്കിനെ അഭിനന്ദിച്ചു. ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ ജീവനക്കാർ നടത്തിയ ശ്രമങ്ങളുടെ സാക്ഷ്യപത്രമാണ് ഈ അവാർഡുകള്‍ എന്ന് അദ്ദേഹം പറഞ്ഞു.ഓട്ടോമൊബൈല്‍ വ്യവസായത്തെക്കുറിച്ച് സംസാരിച്ച ഡോ. സിദ്ദിഖ് അഹമ്മദ്, ഈ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ധാരാളം ഓപ്‌ഷനുകള്‍ നല്‍കുന്ന പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന മോഡലുകളാണ് നിർമ്മാതാക്കള്‍ പുറത്തിറക്കുന്നത്. ഇന്ത്യൻ നിർമ്മാതാക്കള്‍ ലോകോത്തര വാഹനങ്ങള്‍ പുറത്തിറക്കിയതിനാല്‍ ഈ വർഷം ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.