July 23, 2025

ഐക്യൂഒഒ ഇസഡ്10ആര്‍ ഇന്ത്യന്‍ വിപണിയില്‍

0
n6733405831753009116029bf839ff7f1528c87f8922bde3b6e57fbbc16f0defbfc02387a61336c08c8857c

ഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ ഇസഡ്10ആര്‍ 5 ജി ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ച അവതരിപ്പിക്കും

.കാമറ വിഭാഗത്തില്‍ തന്നെ നിരവധി ഫീച്ചറുകളോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുന്നത്.ഫോണില്‍ കര്‍വ്ഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 120Hz AMOLED സാങ്കേതികവിദ്യയുള്ള ക്വാഡ്-കര്‍വ്ഡ് പാനലായിരിക്കും ഇതില്‍ ക്രമീകരിക്കുക. 0.73 സെന്റീമീറ്റര്‍ വീതിയും 7.39 സെന്റീമീറ്റര്‍ നീളവുമുള്ള ഫോണിന് പിന്നിലെ വളഞ്ഞ അരികുകള്‍ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.പുറകിൽ, റിങ് ഫ്‌ലാഷിനൊപ്പം ഇരട്ട കാമറ സജ്ജീകരണവുമുണ്ട്. മൂണ്‍സ്റ്റോണ്‍, അക്വാമറൈന്‍ തുടങ്ങി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാക്കുന്ന താണ്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോണിന് IP68, IP69 റേറ്റിങ്ങും ഉണ്ടായിരിക്കും. വില ആരംഭിക്കുന്നത് 20,000ന് താഴെ മുതലായിരിക്കാം.

ഫോണില്‍ സോണി IMX882 കാമറ സെന്‍സര്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോണ്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നതായിരിക്കും. 4K വ്‌ലോഗ് വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ കഴിവുള്ള 32MP സെല്‍ഫി കാമറയും ഇതിലുണ്ടാകും. സെക്കന്‍ഡറി പിന്‍ കാമറയെ സംബന്ധിച്ചിടത്തോളം, ഇത് ഒരു അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സായിരിക്കാനാണ് സാധ്യത. ഫോണില്‍ ഉണ്ടാവുക 5,700mAh ബാറ്ററിയായിരിക്കും. മീഡിയാടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്‌തേക്കാം.

Leave a Reply

Your email address will not be published. Required fields are marked *