July 23, 2025

ഐഫോണ്‍ 15 പ്രോ ഏറ്റവും കുറഞ്ഞ നിരക്കിൽ ; ബിഗ് ബില്യണ്‍ ഡെയ്‌സില്‍ സ്വന്തമാക്കാം

0
images (18)

തിരുവനന്തപുരം: ഐഫോണ്‍ 16 സീരീസ് ഇറങ്ങുന്നതോടെ പ്രധാന്യം കുറയുമ്പോഴും, ഫീച്ചറുകള്‍ കൊണ്ട് ഐഫോണ്‍ 15 പ്രോ പിന്നിലല്ല. 2024-ലെ ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലില്‍ 89,999 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ ലഭ്യമാകും.യഥാര്‍ഥത്തില്‍ 1,09,900 രൂപ വിലയുള്ള ഈ സ്‌മാര്‍ട്ട്ഫോണ്‍ ഫ്ലിപ്‌കാര്‍ട്ട് സെയിലിനായി 99,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ, 5,000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഇതോടെ ഐഫോണ്‍ 15 പ്രോയുടെ വില 89,999 രൂപയായി താഴ്ന്നു. ഇത് 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്‍റെ വിലയാണ്, ഇതുവരെ ഇതാണ് ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ നിരക്ക്.256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 15 പ്രോ മാക്‌സ് ഫ്ലിപ്‌കാര്‍ട്ട് വഴി 1,09,900 രൂപയ്ക്ക് ലഭ്യമാണ്.ഫോണിന് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേ, 48 എംപി + 12 എംപി + 12 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറയും 12 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ആപ്പിളിന്‍റെ എ17 പ്രോ ചിപ്പും 6 കോര്‍ പ്രോസസറും കൂടി ഐഫോണ്‍ 15 പ്രോയില്‍ ഉണ്ട്. 128 ജിബിക്കു പുറമെ 256 ജിബി, 512 ജിബി, 1 ടിബി വേരിയന്‍റുകളുമുണ്ട്. ഇത് ഐഫോണ്‍ 15 പ്രോയുടെ അവസാന ഓഫറായേക്കാമെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *