ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്: ഫെബ്രുവരി 21, 22 ന്, കൊച്ചിയില്‍

ആഗോള നിക്ഷേപക സംഗമമായ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ഇനി വെറും ദിവസങ്ങള്‍ മാത്രം. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ വൻ നിക്ഷേപങ്ങളാണ് ആകര്‍ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ.കേരളം ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നിക്ഷേപക സംഗമം കടന്നുവരുന്നത്. മികച്ച മുന്നൊരുക്കങ്ങളാണ് ആഗോള നിക്ഷേപക സംഗമത്തിനായി കൊച്ചിയില്‍ നടക്കുന്നത്. ഇതിനോടകം 39 പ്രിപ്പറേറ്ററി പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ സംരംഭകരുമായി ഇന്റസ്ട്രിയല്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചു. ഗള്‍ഫ് മേഖലയിലും പരിപാടിക്ക് മുന്നോടിയായി റോഡ്ഷോ സംഘടിപ്പിച്ചു.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ്, ഫുഡ് ടെക് കോണ്‍ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍, വേസ്റ്റ് മാനേജ്മെന്റ് ആന്റ് റീസൈക്ലിങ്ങ് കോണ്‍ക്ലേവ്, വിഴിഞ്ഞം കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ബയോടെക്നോളജി ആന്റ് ലൈഫ് സയന്‍സ് കോണ്‍ക്ലേവ്, ടൂറിസം കോണ്‍ക്ലേവ്, ഓട്ടോമോട്ടീവ് സമ്മിറ്റ്, അംബാസിഡേഴ്സ് മീറ്റ് തുടങ്ങി നിരവധി പരിപാടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നൂതന സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ സമീപകാലങ്ങളിൽ കേരളത്തിലേക്ക് കടന്നുവരുന്നത് നിക്ഷേപ കേരളത്തിന് പ്രതീക്ഷ നല്‍കുകയാണ്.