August 1, 2025

20,000 പുതുമുഖങ്ങളെ നിയമിക്കാൻ ഇൻഫോസിസ്

0
n674864650175396002655870281e14bb777300d34c5fb08fde89ab855823816e2048b1369c319693b42cce

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വർഷത്തില്‍ 20,000 ത്തോളം പുതുമുഖങ്ങളെ നിയമിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇൻഫോസിസ് അറിയിച്ചു.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) 12,000 ജീവനക്കാരെ പിരിച്ചു വിടുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് ഐടി മേഖലയിലെ തൊഴില്‍ സംബന്ധിച്ച്‌ ആശങ്കകള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ഇൻഫോസിസിന്‍റെ ഭാഗത്തു നിന്നുണ്ടായത്.

17,000 ജീവനക്കാരെ ഈ വർഷം ഇതിനകം തന്നെ നിയമിച്ചു. അടുത്ത സാമ്പത്തിക വർഷത്തിനും 20,000 പുതുമുഖങ്ങള്‍ക്ക് ജോലി നല്‍കാനാണ് പദ്ധതിയിടുന്നത്. കാര്യക്ഷമത കൂട്ടുന്നതിനായി ആർട്ടിഫിഷ്യല്‍ ഇന്റെലിജൻസില്‍ (എഐ) നിക്ഷേപം നടത്തുന്നതിലും ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും കമ്പനി ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇൻഫോസിസിന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *