മൂല്യമിടിഞ്ഞ് ഇന്ത്യൻ രൂപ; ഗൾഫ് കറസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു

ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതുമൂലം ഗള്‍ഫ് കറൻസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇന്ന് 23 രൂപ 89 പൈസ വരെ എത്തി.ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് കറൻസിയുടെ മൂല്യം 286 രൂപ 70 പൈസയായി.ഇന്ത്യൻ കയറ്റുമതിക്ക് യുഎസ് ഉയർന്ന താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന പ്രചാരണത്തിന് പിന്നാലെയാണ് ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത്. അതെസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിപ്പും രൂപക്ക് ആഘാതമായി. ഇതോടെ ഇന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഈ വർഷം മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു. ബഹ്റൈൻ ദിനാറിന്റെ മൂല്യം 232 രൂപ 56 പൈസയിലെത്തി. ഒമാനി റിയാല്‍ 228 രൂപ 08 പൈസയായി. റിസർവ് ബാങ്കിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ രൂപ വീണ്ടും തളരാനാണ് സാധ്യതയെന്ന് വിനിമയ രംഗത്തുള്ളവർ സൂചന നല്‍കി.