August 2, 2025

ലോകത്തെ ശക്തമായ ടയര്‍ ബ്രാൻഡുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ

0
n6687542421750148256445c75063e8a629f5b7d38e50074f2edb399b20b455bc81616493b9e52f4159086a

കൊച്ചി: ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിളുടെ പട്ടികയിൽ ആദ്യ 15ല്‍ ഇടംനേടി രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികള്‍.അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് എന്നീ കമ്പനികളാണ് നേട്ടം കൈവരിച്ചത്.ആഗോള ബ്രാൻഡ് മൂല്യനിർണയ കമ്പനിയായ ബ്രാൻഡ് ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികള്‍ ഇടംപിടിച്ചത്. ബ്രാൻഡ് ഫിനാൻസ് വാർഷിക വിലയിരുത്തലുകള്‍ നടത്തുന്നത് നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ്.ആഗോള പട്ടികയില്‍ ഇടം നേടിയ നാല് കമ്പനികൾ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറിംഗ് അസോസിയേഷൻ (ആത്മ) നടപ്പാക്കുന്ന ‘ഇൻറോഡ്’ പദ്ധതിയുടെ ഭാഗമാണന്ന് ഉപദേശകസമിതി ചെയർമാൻ അരുണ്‍ മാമ്മൻ പറഞ്ഞു.റബർ ബോർഡുമായി ചേർന്ന് സ്വാഭാവിക റബറിന്‍റെ രംഗത്ത് സ്വയംപര്യാപ്തത നേടാനും റബർ കൃഷി വ്യാപിപ്പിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *