യുഎസുമായി ക്രിയാത്മക ചർച്ച നടന്നെന്ന് ഇന്ത്യ
ന്യൂഡൽഹി: വ്യാപാരവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാരുമായി ക്രിയാത്മകമായ ചർച്ച നടന്നുവെന്ന് ഇന്ത്യ. കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് 3 ദിവസത്തെ ചർച്ചയ്ക്ക് ശേഷം യുഎസിൽ നിന്ന് മടങ്ങിയത്.
അതെസമയം ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ഇന്ത്യയും യുഎസും തീരുമാനിച്ചതായി വാണിജ്യമന്ത്രാലയം പ്രസ്താവനയിൽചൂണ്ടിക്കാട്ടി.
