July 22, 2025

റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും

0
images (1) (26)

റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ (ഏകദേശം 23,500 കോടി രൂപ) ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. ഡിസ്കൗണ്ട് വിലയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് ഇറക്കുമതി. ജൂലൈയിൽ ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ബാരലിന് 9% കൂട്ടി റഷ്യ 16. 76 ഡോളറാക്കിയിരുന്നു. യുറാൽസ് (Urals) ഗ്രേഡ് എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യ കൂടുതലായും വാങ്ങുന്നത്. ഇതിനാണ് ബ്രെന്റ് ക്രൂഡ് വിലയെ അപേക്ഷിച്ച് 16 ഡോളറിലധികം ഡിസ്കൗണ്ട് ലഭിച്ചത്.റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ഒരു ശതമാനത്തോളം മാത്രമായിരുന്നു. നിലവിൽ 40% വിഹിതവുമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ സ്രോതസ്സാണ് റഷ്യ. മികച്ച ഡിസ്കൗണ്ട് ഓഫറാണ് ഇതിന് വഴിയൊരുക്കിയത്. ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, ഉപഭോഗത്തിനുള്ള 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 47% ഇറക്കുമതിയുമായി ചൈനയാണ് ഒന്നാമത്. റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി പങ്കാളിയും ഇന്ത്യയാണ്. 37 ശതമാനമാണ് ഇന്ത്യയിലെത്തുന്നത്. 7% യൂറോപ്യൻ യൂണിയനിലേക്കും 6% ടർക്കിയിലേക്കും പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *