June 8, 2025

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ്

0
Handicrafts

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 2,567 കോടി രൂപയെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2025 മാർച്ച്) അവസാനം, കയറ്റുമതി 3,000 കോടി രൂപയുടെ വരവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

‘കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2024-25) ആദ്യ മൂന്നു പാദങ്ങളിലായി 2,567 കോടി രൂപയുടെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ നിന്നു കയറ്റുമതി ചെയ്തു,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.എന്നിരുന്നാലും, ആഗോള സംഘര്‍ഷങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിയ്ക്ക് ബാധ്യതയായിരിക്കുകയാണ്.

കശ്മീരിലെ കരകൗശല, കൈത്തറി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കനി, സോസ്‌നി ഷാളുകളുടെ കയറ്റുമതി 1,105 കോടി രൂപയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം, കൈകൊണ്ട് കെട്ടിയ പരവതാനി കയറ്റുമതി 728 കോടി രൂപയുടെ വരവാണ്.

Leave a Reply

Your email address will not be published. Required fields are marked *