ഓണം ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ

കൊച്ചി: ഇടിവെട്ടോണം ഓഫറുകള്‍ പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന ആകർഷകമായ ഓഫറുകള്‍ക്കൊപ്പം ലക്കിഡ്രോ മത്സരത്തിലൂടെ ഉപഭോക്താക്കള്‍ക്കു നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.
ഓഫർ കാലയളവില്‍ വാഹനം വാങ്ങുന്നവർക്ക് ഏറ്റവും പുതിയ കിയ സിറോസ് ബമ്പർ സമ്മാനമായി ലഭിക്കും. എല്ലാ ആഴ്ചയും തെരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ഐഫോണ്‍ 15, സിംഗിള്‍ ഡോർ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, സോണി പ്ലേസ്റ്റേഷൻ, മൈക്രോവേവ് ഓവൻ, 32 ഇഞ്ച് എല്‍ഇഡി ടിവി തുടങ്ങിയ സമ്മാനങ്ങളുണ്ട്.
കൂടാതെ, കിയ സെല്‍റ്റോസിന് രണ്ടു ലക്ഷം രൂപ വരെയും കാരൻസ്, സോണറ്റ് മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങളും ഈ ഓഫർ കാലയളവില്‍ ലഭിക്കും.
അതെസമയം കിയ സിറോസിന് 1.14 ലക്ഷം രൂപവരെയും കാർണിവലിന് 1.5 ലക്ഷം രൂപവരെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ഈ ഓഫറുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 8111879111