July 13, 2025

സൂചിയില്ലാത്ത ‘ഷോക്ക് സിറിഞ്ച്’ കണ്ടുപിടിച്ച് ബോംബെ ഐഐടി

0
download (2)

മുംബൈ: സൂചിയില്ലാത്ത സിറിഞ്ച് വികസിപ്പിച്ച് ബോംബെ ഐഐടി. ‘ഷോക്ക് സിറിഞ്ച്’ എന്ന പേരിലുള്ള ഈ പുതിയ സാങ്കേതിക വിദ്യ, സൂചിയില്ലാതെ മരുന്ന് ശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ്. തൊലിക്ക് നേരിട്ടുള്ള നാശമുണ്ടാക്കാതെയും അണുബാധ ഒഴിവാക്കികയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. എയറോസ്‌പേസ് എൻജിനിയറിംഗിൽ അധിഷ്ഠിതമായാണ് ഇത് വികസിപ്പിച്ചതെന്ന് ഗവേഷണ നേതൃത്വം വഹിച്ച വിരൻ മെനസസ് അറിയിച്ചു. ഈ കണ്ടെത്തലിന്റെ വിശദാംശങ്ങൾ ജേണൽ ഓഫ് ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് എന്ന പത്രികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലികളിൽ വിജയകരമായ പരീക്ഷണത്തിനുശേഷം മനുഷ്യരിലേക്കും പരീക്ഷണം നീങ്ങുമെന്ന് ഗവേഷകസംഘം വ്യക്തമാക്കുന്നു.ഇതിന്റെ പ്രവർത്തനം വളരെ വ്യത്യസ്തമാണ്. ശബ്ദവേഗത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഉയർന്ന ഊർജ്ജ സമ്മർദ്ദ തരംഗങ്ങൾ (ഷോക്ക് വേവ്സ്) ചർമ്മം തുളച്ചുകയറി മരുന്ന് അടുപ്പിക്കുന്ന രീതിയാണിത്. ചർമ്മത്തിൽ കാണാൻ പറ്റാത്തതും തലമുടിയുടെ വീതിക്ക് തുല്യവുമായ ചെറിയ മുറിവുകൾ മാത്രമേ ഉണ്ടാകൂ. 2021-ൽ പ്രൊഫ. മെനസസ് നിർമിച്ച ഈ ഉപകരണം സാധാരണ ബോൾപോയിന്റ് പേനയേക്കാൾ ചെറുതാണ്. സിറിഞ്ച് പ്രവർത്തനത്തിനായി പ്രഷറൈസ്ഡ് നൈട്രജൻ വാതകം ഉപയോഗിക്കുന്നു. രോ​ഗികൾക്ക് മരുന്ന് നൽകിയതായും അവഗണ്യമാകും. വിലയും മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കൽ ഉപയോഗ സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *