ഐ സി എൽ ഫിൻകോർപ്പിന്റെ പുതിയ എൽ സി ഡി ഇഷ്യു ഇന്ന് ആരംഭിക്കും

കൊച്ചി: സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉ പഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിനുള്ള അവസരവുമായി ഐസിഎൽ ഫിൻ കോർപിൻ്റെ പുതിയ സെക്യൂർഡ് റെഡീമബി ൾ നോൺകൺവേർട്ടബിൾ ഡിബഞ്ചർ (എൻ സി ഡി) ഇഷ്യൂ ഇന്ന് തുടങ്ങും. ഓഗസ്റ്റ് 13 വരെ ക്രിസിൽ ബിബി/സ്റ്റേബിൾ റേറ്റിംഗുള്ള ഈ എൻസിഡി ഇഷ്യൂ ലഭ്യമായിരിക്കും.
1000 രൂപയാണ് ഒരു എൻസിഡിയുടെ മുഖവില. 10 സ്കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ ഈ ഇഷ്യൂവിൽ 10.50 ശതമാനം മുതൽ 12.00 ശ തമാനം വരെയാണു പലിശനിരക്ക്. 10,000 രൂപയാണ് ഏറ്റവും കുറഞ്ഞ അപേക്ഷാതുക. ഇതിലൂടെ ഈ അവസരം കൂടുതൽ നിക്ഷേപകരിലേക്ക് എത്തുന്നു.
ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം, ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനും അവർക്കായി ഉപയോഗിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎൽ ഫിൻകോർപ് അധികൃതർ വ്യക്തമായി.