ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ലിങ്ക്ഡ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ഐസിഐഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്ലസ് എന്ന പുതിയ മാര്‍ക്കറ്റ് ലിങ്ക്ഡ് പോളിസി അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. 25 ഫണ്ടുകളും നാല് പോര്‍ട്ട്‌ഫോളിയോ സ്ട്രാറ്റജികളും ഉള്‍ക്കൊള്ളുന്ന ഓപ്ഷനുകൾ പ്രതിമാസം കുറഞ്ഞത് 1000 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്നതിനായുണ്ട്.ഉപഭോക്താക്കള്‍ക്ക് പോളിസിയിലെ ലൈഫ് കവറിലൂടെ പോളിസി ഉടമയുടെ അഭാവത്തിലും ദീര്‍ഘകാല നിക്ഷേപലക്ഷ്യം തുടരാനായി വെയ്‌വര്‍ ഓഫ് പ്രീമിയം എന്ന ആഡ് ഓണ്‍ ബെനഫിറ്റ് തെരഞ്ഞെടുക്കാന്‍ ഈ പദ്ധതിയില്‍ കഴിയും.