കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് ഐസിസി

കൊച്ചി: കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് (ഐസിസി). കൊച്ചിയിൽ സംഘടിപ്പിച്ച ‘റീ-ഇമാജിൻ കേരള 2025’ പരിപാടിയിലാണ് ഐസിസിയുടെ കേരള ഘടകത്തിന് ഔദ്യോഗികമായി ആരംഭം കുറിച്ചത്.
ഐസിസി പ്രസിഡൻറും ജിൻഡാൽ സ്റ്റെയിൻലെസ് മാനേജിംഗ് ഡയറക്ടറുമായ അഭ്യുദയ് ജിൻഡാൽ, ഐസിസി ഡയറക്ടർ ജനറൽ ഡോ. രാജീവ് സിംഗ്, കേരള കൗൺസിൽ ചെയർമാൻ വിനയ് ജയിംസ് കൈനടി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
കേരളത്തിന്റെ ഭാവിവികസനത്തിന് ആക്കംകൂട്ടുന്ന ആശയങ്ങൾ വിവിധ മേഖലകളിൽ നിന്നുള്ള 20 പ്രമുഖർ അവതരിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളെ പരിപോഷിപ്പിക്കുന്ന 40 ആശയങ്ങളാണ് അവതരിപ്പിച്ചത്.