മികച്ച തൊഴിൽ ദാതാക്കളിൽ ഒന്നായി ഐ ബി എസ് സോഫ്റ്റ് വേർ

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വേറിനെ ഇന്ത്യയിൽ നിന്ന് 2025 ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐടി തൊഴിൽ ദാതാക്കളിൽ ഒന്നായി ടൈം മാസിക തെരഞ്ഞെടുത്തു.ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, എസ്എപി (സാപ്) എന്നീ ആഗോള ഭീമൻമാർ ക്കൊപ്പമാണ് ഐബിഎസിനെയും ഉൾപ്പെടുത്തിയിട്ടുള്ളത്.
ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലെ ആദ്യ പന്ത്രണ്ടിൽ കേരളത്തിൽ പ്രവർത്തനം നടത്തുന്ന ഏക ഐടി കമ്പനിയാണ് ഐബിഎസ് സോഫ്റ്റ് വേർ. 1997ൽ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം തുടങ്ങിയ ഐബിഎസ് സോഫ്റ്റ് വേറിന് ഇന്ന് ലോകമെമ്പാടുമായി 17 ഓഫീസുകളിലായി 5,000ത്തിലധികം ജീവനക്കാരുണ്ട്.