വാഹന വിപണിയിൽ കുതിച്ച് ഹ്യുണ്ടായ് ക്രെറ്റ; ഈ വർഷം ഇതുവരെ വിറ്റുപോയത് 1.17 ലക്ഷം യൂണിറ്റ്

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം തുടരുന്നത്. 2015 മുതൽ ഓരോ വർഷവും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന മിഡ്-സൈസ് എസ്‌യുവി എന്ന സ്ഥാനം ക്രെറ്റ നിലനിർത്തിയിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യ, ആധുനിക ഡിസൈൻ, സുരക്ഷാ സവിശേഷതകൾ എന്നിവയാണ് ഉപഭോക്താക്കളെ ക്രെറ്റയിലേക്ക് ആകർഷിക്കുന്നത്. പെട്രോൾ, ഡീസൽ, ടർബോചാർജ്ഡ്, ഇലക്ട്രിക് വകഭേദങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ എന്നിവയാൽ ഹ്യുണ്ടായി ക്രെറ്റ വേറിട്ടുനിൽക്കുന്നുണ്ട്.
E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി എസ്‌യുവിക്ക് ഇപ്പോൾ 11.11 ലക്ഷം മുതൽ 20.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിലേക്ക് നോക്കിയാൽ 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്.