February 4, 2026

ഉള്ളിക്ക് വമ്പൻ വിലക്കയറ്റം!

0
2-0-353326576-onions1-0_1680502177496_1698304041469

ഇത്തവണ പെയ്ത കനത്തമഴ ഉള്ളി വിലയില്‍ വരും മാസങ്ങളില്‍ വലിയ ചലനങ്ങളാകും സൃഷ്ടിക്കുക. 80 ശതമാനത്തിലധികം ഉള്ളി കൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളി ക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുവെങ്കിലും കർഷകര്‍ തയ്യാറല്ലെന്നതും വെല്ലുവിളിയാണ്.

ഉള്ളിക്ക് വില കൂടുമ്പോഴും അതിന്‍റെ മെച്ചം കിട്ടാത്തതാണ് കർഷകരുടെ രോഷത്തിന്‍റെ കാരണം. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു ഉള്ളിക്ക്. ഇപ്പോള്‍ നല്ലതിന് 900 വരെയാണ് കിട്ടുന്നതെന്ന് കർഷകർ വ്യക്തമാക്കി.

കൂടാതെ ഉള്ളി കൃഷി മൊത്തത്തില്‍ നഷ്ടമാണെന്നും കർഷകർ കൂട്ടിച്ചേർത്തു. കൃഷിയിറക്കാനുള്ള ചിലവ് കൂടുതലാണ് അത്രക്ക് മുടക്കാന്‍ കയ്യില്‍ കാശില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വിളവ് കുറയുമ്പോള്‍ സാധാരണയായി വില കൂടാറുള്ളതാണ്. പക്ഷെ ഇത്തവണ വില്ലനായത് തുടർച്ചയായി പെയ്ത മഴയാണെന്നും കർഷകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *