August 3, 2025

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ വൻ ഓഫറുകൾ

0
images (1) (25)

വമ്പൻ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിൽ ആരംഭിച്ചു. എല്ലാ വർഷവും ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ്. ഉപഭോക്താക്കള്‍ക്ക് സ്മാർട്ട്‌ഫോണുകള്‍, ഫാഷൻ, ലാപ്ടോപ്പുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളായ സ്മാർട് വാച്ച്‌, സ്മാർട് ടിവി, ഇയർപോഡുകള്‍, സ്പീക്കറുകള്‍, സൗണ്ടബാറുകാർ തുടങ്ങിയവയും വൻ വിലക്കുറവില്‍ ലഭ്യമാകും.

ബഡ്ജറ്റ് ഫോണുകള്‍ മുതല്‍ പ്രീമിയം മോഡലുകളായ Samsung Galaxy S24 Ultra 5G, ഐഫോണ്‍ 15 തുടങ്ങിയവ ഇനി ഓഫർ പ്രൈസില്‍ സ്വന്തമാക്കാം. ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ള ഗാലക്സി എസ്24 അള്‍ട്രായ്ക്ക് 79999 രൂപയും, ആപ്പിള്‍ ഐഫോണ്‍15 57249 രൂപയ്ക്കും ലഭിക്കും.

ഫെസ്റ്റിവല്‍ സെയിലില്‍ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ SBI കാർഡുകള്‍ക്കും പ്രത്യേക വിലക്കിഴിവും ഉണ്ടാകും. ഐഫോണും മുൻനിര ഫോണുകളും വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ സെയില്‍ വലിയൊരു അവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *