June 8, 2025

ഹോളി പ്രമാണിച്ച് വിമാന ബുക്കിംഗില്‍ വന്‍ വര്‍ധന

0
images (2) (27)

വിമാന ബുക്കിംഗില്‍ ഹോളി പ്രമാണിച്ച് 50% വര്‍ധന. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ദുബായാണ്.ഹോളിയും വാരാന്ത്യ അവധിയും ഒരുമിച്ചു വന്നതിനാലാണ് ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവ് രേഖപ്പെടുത്തിയത്. വിമാന ബുക്കിംഗുകളിൽ മാത്രമല്ല ഹോട്ടല്‍ താമസങ്ങളിലും ഈ വര്‍ധനവ് കാണപ്പെടുന്നുണ്ട്.

സ്വദേശ യാത്രക്കാര്‍, വിനോദ യാത്രകള്‍, ആത്മീയ ടൂറിസം എന്നിവയാല്‍ ഹോളിക്ക് ഫ്ലൈറ്റ് ബുക്കിംഗുകളില്‍ വര്‍ഷം തോറും 45-50% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി യാത്രാ പ്ലാറ്റ്‌ഫോമായ ഇക്‌സിഗോ റിപ്പോര്‍ട്ട് ചെയ്തു.146% വാര്‍ഷിക വര്‍ധനവ് അബുദാബിയില്‍ ബുക്കിംഗുകളില്‍ രേഖപ്പെടുത്തി, സിംഗപ്പൂര്‍ (40%), ബാങ്കോക്ക് (38%), എന്നിവ തൊട്ടുപിന്നിലുണ്ട്.

അന്താരാഷ്ട്ര യാത്രയില്‍, വിയറ്റ്നാം, മലേഷ്യ, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളില്‍ ദുബായക്കുശേഷം ഫുക്കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ബാലി എന്നിവയാണ്. ഗോവയാണ് ഇന്ത്യയില്‍, പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *