July 24, 2025

ഹോണ്ടാ കാഴ്‌സ് ഇന്ത്യ കൊച്ചിയില്‍ ഹോണ്ടാ സിറ്റി സ്‌പോര്‍ട്ട് അവതരിപ്പിച്ചു

0
SAVE_20250626_120001

സിറ്റി ലൈനപ്പിലേക്കുള്ള പുതിയ ഗ്രേഡ്ആകര്‍ഷകമായ വില: ₹14.88 ലക്ഷം

 ഇന്ത്യയിലെ മുൻനിര പ്രീമിയം കാറുകളുടെ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌.സി.ഐ.എൽ.), ഇന്ന് ബോൾഡും ഡൈനാമിക്കുമായ പുതുപുത്തൻ ന്യൂ സിറ്റി സ്‌പോർട് പുറത്തിറക്കി. ‘ജീവിതം ഒരു കായിക വിനോദമാണ്’ (‘Life is a Sport)’, എന്ന ടാഗ്‌ലൈൻ വഹിക്കുന്ന ഹോണ്ട സിറ്റി സ്‌പോർട്, കറുത്ത ആക്‌സന്‍റുകളോട് കൂടിയ സ്‌പോർട്ടി എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കോൺട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകൾ ഉള്ള പ്രീമിയം ഓൾ ബ്ലാക്ക് ഇന്‍റീരിയറുകൾ, എക്‌സ്‌ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നൽകുന്ന ആംബിയന്‍റ് ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

വ്യതിരിക്തത ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സിറ്റി സ്പോർട്, എക്സ്ക്ലൂസീവ് ഓഫറായി പരിമിതമായ യൂണിറ്റുകളിൽ സിറ്റി ലൈനപ്പിൽ ഒരു പുതിയ ഗ്രേഡായി ലഭ്യമാകും. ഇത് റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ 3 കളർ ഓപ്ഷനുകളിൽ സി.വി.ടി. (ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) ൽ ലഭ്യമാക്കുന്നതാണ്.

കൊച്ചിയിൽ പുതിയ അവതരണത്തെക്കുറിച്ച് സംസാരിച്ച, ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്‍റെ മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്‍റ് ശ്രീ. കുനാൽ ബെഹൽ പറഞ്ഞു, “വ്യക്തിത്വത്തെയും ഉത്സാഹഭരിതമായ ഡ്രൈവിംഗ് അനുഭവത്തെയും വിലമതിക്കുന്ന യുവ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ സിറ്റി സ്പോർട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്പോർട്ടി എക്സ്റ്റീരിയർ, ഇന്‍റീരിയർ ശൈലി, ഡ്രൈവിംഗ്-ടു-ഡ്രൈവ് പെർഫോമൻസ്, ഹോണ്ട സിറ്റി അറിയപ്പെടുന്ന ദൈനംദിന ഉപയോഗക്ഷമത എന്നിവയുടെ ഒരു മികച്ച സംയോജനം ഇത് ഉൾക്കൊള്ളുന്നു. വാങ്ങാൻ നിർബന്ധിതമാക്കുന്ന ഒരു വിലയാണ് ഇതിനിട്ടിരിക്കുന്നത് എന്നത് കൂടുതൽ ആകർഷകത്വം പകരുന്നു.”

“ഹോണ്ട കാർസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നമ്മുടെ ദേശീയ വിൽപ്പനയിൽ ഗണ്യമായ സംഭാവന നൽകുന്ന പ്രധാന വിപണികളിൽ ഒന്നാണ് കേരളം. കൂടാതെ, ഹോണ്ട സിറ്റി വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസസ്ഥാനങ്ങളിലൊന്നാണിത്, സംസ്ഥാനത്ത് ഏകദേശം 30% വിപണി വിഹിതം ഈ മോഡലിനാണ്.

പുതിയ ഹോണ്ട സിറ്റി സ്‌പോർട് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണ്. സിറ്റി സ്‌പോർട് അനുഭവിച്ചറിയാൻ ഞങ്ങളുടെ ഉപഭോക്താക്കളോട് അടുത്തുള്ള ഹോണ്ട ഡീലർഷിപ്പ് സന്ദർശിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *