ഞാലിപ്പൂവന് ഉയര്‍ന്ന വില

കോട്ടയം: ഒരു കിലോഗ്രാം ഞാലിപ്പൂവന്‍ പഴത്തിന്‍റെ വിപണിവില ഇപ്പോള്‍ 100 രൂപയാണ്. വിപണിയില്‍ എല്ലാ സമയത്തും 50 രൂപയ്ക്ക് മുകളില്‍ തന്നെയാണ് ഞാലിപ്പൂവന് വില.10 മുതല്‍ 14 കിലോവരെ ഒരു ഞാലിപ്പൂവന്‍ കുല തൂക്കം വരും. ഒരു വാഴയുടെ ഉത്പാദനച്ചെലവ് 100 രൂപയില്‍ താഴെ മാത്രമാണ്.
നാട്ടിന്‍പുറങ്ങളില്‍ മുന്‍കാലങ്ങളില്‍ വ്യാപകമായി ഞാലിപ്പൂവന്‍ കൃഷി ചെയ്യുമായിരുന്നു.ഇവിടുത്തെ ഞാലിപ്പൂവന്‍ കൃഷിയെ തകര്‍ക്കാന്‍ ഇതരസംസ്ഥാന ലോബി ആഴത്തില്‍ ചെത്തിയ വാഴക്കന്നുകള്‍ വ്യാപകമായി കേരളത്തിലേക്ക് ഇറക്കി അത്യുത്പാദന ശേഷിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചു കച്ചവടക്കാരെ ഇടനിലക്കാരാക്കി കര്‍ഷകരിലെത്തിച്ചു. ഇതു വാങ്ങി കൃഷിചെയ്ത കര്‍ഷകരുടെ വാഴക്കണ്ണുകൾ വ്യാപകമായി ചീഞ്ഞുപോയി. ഇപ്പോള്‍ കേരള വിപണിയില്‍ എത്തുന്ന ഞാലിപ്പൂവൻ വാഴകളില്‍ 80 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവയാണ്.
അതെസമയം ഗുണനിലവാരമില്ലാത്ത വാഴക്കണ്ണുകള്‍ വ്യാപകമായി വിപണിയില്‍ എത്തിയതാണ് ഞാലിപ്പൂവന്‍ കൃഷിക്ക് വിനയായത്. ഗുണനിലവാരമുള്ള വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഞാലിപ്പൂവന്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.