July 27, 2025

റിസർവ് ബാങ്കിൻ്റെ ചട്ടങ്ങളിൽ വീഴ്ച വരുത്തുന്ന ബാങ്കുകൾക്ക് ഇനി മുതൽ കനത്ത പിഴ

0
RBI-imposes-monetary-penalty-on-SVC-Co-operative-Bank

റിസർവ് ബാങ്കിൻ്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും അതിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന ബാങ്കുകൾക്കെതിരെയാണ് നടപടി.റിസർവ് ബാങ്കിൻ്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ബാങ്കുകളിൽ നിന്ന് ഈടാക്കുന്ന പിഴ നാമമാത്രമാണെന്ന പരാതി നേരത്തെ മുതൽ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ചില ബാങ്കിങ്ങ് സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നത് പതിവാക്കുന്നു. ഈ സാഹചര്യ ത്തിലാണ് പിഴത്തുക വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് റിസർവ്വ് ബാങ്ക് നേതൃത്വമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ -ബിആർ നിയമം , 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം എന്നിവ ഭേദഗതി ചെയ്തുകൊണ്ട് നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തെയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വീഴ്ച വരുത്തിയ 281 ബാങ്കുകളിൽ നിന്നായി 86 കോടി രൂപയാണ് പിഴ ഈടാക്കിയത്. കൂടുതലും സഹകരണ ബാങ്കുകളാണ്, 215 എണ്ണം. സ്വകാര്യ ബാങ്കുകളാണ് കൂടുതൽ പിഴത്തുക നൽകിയത് (24 കോടി രൂപ).

Leave a Reply

Your email address will not be published. Required fields are marked *