എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിൻ്റെ ഓഹരി വിൽപന ജൂണ്‍ 25 മുതല്‍

കൊച്ചി: എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്‍റെപ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025ജൂണ്‍ 25മുതല്‍27വരെ നടക്കും.ഐപിഒയിലൂടെ12,500കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.2,500കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ10,000കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.10രൂപ മുഖവിലയുള്ളഓഹരി ഒന്നിന് 700രൂപ മുതല്‍ 740രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.കുറഞ്ഞത് 20ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 20ന്‍റെഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്,ബിഎന്‍പി പാരിബാസ്,ബിഒഎഫ്‌എ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്,ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്,എച്ച്‌എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്,ഐഐഎഫ്‌എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്,ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്ബനി പ്രൈവറ്റ് ലിമിറ്റഡ്,മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്,നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്,നുവാമ വെല്‍ത്ത്മാനേജ്മെന്‍റ് ലിമിറ്റഡ്,യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.