കൊച്ചിയിൽ ജിഎസ്ടി കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

കൊച്ചി: എട്ടാമത് ജിഎസ്ടി ദിനാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു. അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കിട്ടരമണി ഉദ്ഘാടനം നിർവഹിച്ചു.സോണ്‍ ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടാക്‌സ് ഇന്ത്യ ഓണ്‍ലൈന്‍ സിഇഒ ശൈലേന്ദ്ര കുമാര്‍ പ്രഭാഷണം നടത്തി.ജിഎസ്ടി നികുതി ലളിതമാക്കല്‍, പൗരന്മാരെ ശാക്തീകരിക്കല്‍ എന്നതായിരുന്നു പരിപാടിയുടെ പ്രമേയം . ജിഎസ്ടി അവബോധ ദിനങ്ങളായി ഈ മാസം 30 വരെ ആഘോഷിക്കുമെന്ന് അധികൃതർ അറിയിച്ചു.