August 11, 2025

ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ

0
ver-liquor-1730977673

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈനായി മദ്യ വില്‍പ്പന നടത്താനുള്ള ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തില്‍ ധാരണ. ബെവ്‌കോ ശുപാർശ ഇതോടെ അംഗീകരിക്കില്ല.

തെരഞ്ഞെടുപ്പ് വർഷത്തില്‍ വിവാദം വേണ്ടെന്നാണ് സർക്കാരിൻ്റെ നിലപാട്. അതെസമയം വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാർ ഉടമകളും എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ശുപാർശയുമായി ഇന്നലെയാണ് ബെവ്‌കോ രംഗത്തെത്തിയത്.ഇത് സംബന്ധച്ച് ബെവ്‌കോ എം ഡി വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു. സ്വിഗ്ഗിയടക്കമുള്ള കമ്പനികള്‍ ഇതില്‍ താല്‍പര്യവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *