കാട്ടുപന്നിയെ കൊല്ലുന്നതിന് ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ

ജനങ്ങളുടെ ജീവനും കാർഷികവിളകൾക്കും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കും. ഇതിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഇതിനായി പണം കണ്ടെത്തും.