September 9, 2025

ഗോപു നന്തിലത്ത് ജി മാര്‍ട്ട് ചില്ലാക്സ് ഓഫര്‍ വിജയികളെ തെരഞ്ഞെടുത്തു.

0
IMG-20250626-WA0007

പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫറിലെ ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ വിവിധ ഷോറൂമുകളിലെ ഉപഭോക്താക്കളില്‍ നിന്ന് 10 ഭാഗ്യശാലികളെയാണ് തെരഞ്ഞെടുത്തത്.വിജയികള്‍ക്ക് മാരുതി എസ്പ്രെസോ കാറാണ് സമ്മാനം.ഇടപ്പള്ളിയിലെ നന്തിലത്ത് ജി-മാർട്ട് ഷോറൂമില്‍ ഹൈബി ഈഡൻ എംപിയാണ് നറുക്കെടുപ്പ് നടത്തിയത്. ചില്ലാക്സ് ഓഫർ കാലത്ത് നന്തിലത്തിന്‍റെ വിവിധ ഷോറൂമുകളില്‍ നിന്ന് ഗൃഹോപകരണങ്ങളും ഇലക്‌ട്രോണിക്സ് സാധനങ്ങളും വാങ്ങിയവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ആയിരക്കണക്കിന് നറുക്കുകളില്‍ നിന്ന് 10 ഭാഗ്യശാലികളെ തെരഞ്ഞെടുത്തു.തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് നറുക്കെടുപ്പില്‍ വിജയികളായത്. മണ്‍സൂണ്‍ പ്രമാണിച്ച്‌ ഓഫർ മഴയാണ് ഇപ്പോള്‍ ഗോപു നന്തിലത്തില്‍. ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള പുത്തൻ ഓഫറുകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ ജോയ് എൻ.പി. എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *