ഗൂഗിള്‍ പിക്‌സല്‍ 10 സീരിസ് എത്തി, 79,999 രൂപ മുതല്‍ വില

ഫോട്ടോഗ്രാഫി പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ ശ്രേണി ഇതാ മാര്‍ക്കറ്റിലേക്ക്. പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നീ പേരുകളിലാണ് നാലു പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പിക്‌സല്‍ ശ്രേണിയില്‍ കണ്ടിരിക്കുന്നതിലേക്കും ശക്തിയേറിയ ടെന്‍സര്‍ ജി5 പ്രൊസറാണ് പിക്‌സല്‍ സീരിസല്‍. 3എന്‍എം നോഡ് ഉപയോഗിച്ചിരിക്കുന്നു. ഐഫോണ്‍ 16 സീരിസിലെ എ18 ചിപ്പ്‌സെറ്റിലുള്ള അതേ നോഡ് ആണിത്. കമ്പനി ശ്രദ്ധാപൂര്‍വ്വം ടിഎസ്എംസി വഴി നിര്‍മ്മിച്ചെടുത്തതാണിത്. ഐഫോണുകളുടെ പ്രൊസസറുകളും നിര്‍മ്മിച്ചു നല്‍കുന്നത് ടിഎസ്എംസിയാണ്. കാര്യമായ പ്രകടനക്കുതിപ്പ് പുതിയ പ്രൊസസറില്‍ പ്രതീക്ഷിക്കുന്നു എന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.