July 23, 2025

തോതാപുരി മാമ്പഴത്തിന് നല്ല കാലം

0
n67371632217532715959223da81cc0969f2b98e46dd75c6610bdea2b753863b473c005a2f0a26602531617

വിജയവാഡ: തോതാപുരി മാമ്പഴ കർഷകർക്ക് വലിയ ആശ്വാസമായി 1.62 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) മാമ്പഴം സംഭരിക്കാൻ കേന്ദ്രത്തിന്റെ അനുമതി.

ക്വിന്റലിന് 1,490.73 രൂപയ്ക്ക് ആണ് തോതാപുരി മാമ്പഴം സംഭരിക്കുക. മാർക്കറ്റ് ഇന്റർവെൻഷൻ സ്കീം (എംഐഎസ്) പ്രകാരം 2025–26 മാർക്കറ്റിംഗ് സീസണിലാണ് മാമ്പഴം സംഭരിക്കുക.

മാമ്പഴം സംഭരിക്കുന്ന വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഒട്ടനവധി കത്തുകള്‍ അയച്ചതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. തോതാപുരി മാമ്പഴങ്ങള്‍ക്ക് എംഐഎസിന് കീഴില്‍ വിലക്കുറവ് പേയ്മെന്റ് (പിഡിപി) നടപ്പിലാക്കാൻ കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കി.

അംഗീകാരം അനുസരിച്ച്‌, പിഡിപിയുടെ പരമാവധി കവറേജ് അളവ് 1,62,500 മെട്രിക് ടണ്‍ ആയിരിക്കും (6.5 ലക്ഷം മെട്രിക് ടണ്‍ കണക്കാക്കിയ ഉല്‍പാദനത്തിന്റെ 25%). വിപണി ഇടപെടല്‍ വില ക്വിന്റലിന് 1,490.73 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ഇടനില വിലയും വില്‍പ്പന വിലയും തമ്മിലുള്ള പരമാവധി വ്യത്യാസം ഇടപെടല്‍ വിലയുടെ 25% വരെ ആയിരിക്കും. അതായത് 372.68 രൂപയാകും സംഭരണ വിലയേക്കാള്‍ ക്വിന്റലിന് വരിക. കേന്ദ്രവും ആന്ധ്രാപ്രദേശ് സർക്കാരും ഈ തുക 50:50 അനുപാതത്തില്‍ തുല്യമായി പങ്കിടും. ആദ്യ ഇടപാടിന്റെ തീയതി മുതല്‍ 30 ദിവസത്തേക്ക് വിലക്കുറവ് പേയ്മെന്റ് പദ്ധതി നടപ്പിലാക്കും. അതെസമയം പദ്ധതി പ്രകാരം കവറേജിന് അർഹതയുള്ള വ്യാപാരികളുടെ പട്ടിക സംസ്ഥാന സർക്കാർ അറിയിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *