July 27, 2025

മലയാളി നഴ്സുമാർക്ക് യുകെയിൽ സുവർണാവസരം; ഒക്റ്റോബര്‍ 25 വരെ അപേക്ഷിക്കാം

0
images (1) (3)

വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നവംബര്‍ 12 മുതൽ 14 വരെ എറണാകുളത്ത് നടക്കും. നഴ്‌സിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയവരും അഭിമുഖത്തിനു മുമ്പുള്ള ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ആറുമാസം പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം (ജനറൽ നഴ്‌സിംഗ്, ഒ.ടി, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, ക്യാൻസർ കെയർ).അതേസമയം, IELTS-ൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ OET-ൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ B (റൈറ്റിംഗിൽ C+) മാർക്കും നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷൻ യോഗ്യതയുമുള്ളവരായിരിക്കണം. IELTS/OET സർട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുത ഉണ്ടായിരിക്കണം.അപേക്ഷകൾ www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിൽ ഒക്ടോബർ 25നകം സമർപ്പിക്കണം. മുമ്പ് നോര്‍ക്ക റൂട്ട്സിന് അപേക്ഷിച്ചവർക്കും ഈ റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നൽകേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2025 മാർച്ചിനു ശേഷമേ നടക്കുകയുള്ളൂ.IELTS/OET, CBT, NMC അപേക്ഷാ ഫീസ്, വിസ, വിമാന ടിക്കറ്റ് എന്നിവയ്ക്കുള്ള റീഇംബേഴ്‌സ്‌മെന്റിന് യോഗ്യത ഉണ്ടായിരിക്കും. യുകെയിൽ വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേക്കുള്ള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷാ ചെലവ് എന്നിവയും ലഭിക്കും.NMC രജിസ്ട്രേഷൻ മുമ്പ് 26,928 പൗണ്ടും, NMC രജിസ്ട്രേഷനുള്ള ശേഷം ബാൻഡ് 5 ശമ്പള പരിധി (30,420 – 37,030 പൗണ്ട്) ഉണ്ടാകും. കൂടാതെ 5 വർഷം വരെ 5,239 പൗണ്ട് മൂല്യമുള്ള സ്പോൺസർഷിപ്പിനും യോഗ്യത ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ, 24 മണിക്കൂർ പ്രവർത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *