June 8, 2025

ബികോംകാർക്ക് സുവർണാവസരം! കുടുംബശ്രീയിൽ 21 അക്കൗണ്ടന്റ് ഒഴിവുകൾ

0
IMG-20241022-WA0064

കേരളത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുളള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്‍റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നിയമനം ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ആകെ 21 ഒഴിവുകളാണുള്ളത്, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. പ്രതിമാസ ശമ്പളം 12,000 രൂപ.യോഗ്യതകൾ: ബികോം ബിരുദം, ടാലി പരിജ്ഞാനം, കംപ്യൂട്ടർ നൈപുണ്യവും കൂടാതെ അക്കൗണ്ടിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് ആവശ്യമായത്. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. അതാത് ജില്ലകളിൽ നിന്നുള്ളവരുമായിരിക്കണം. നിലവിൽ മറ്റ് ജില്ലകളിലെ സിഡിഎസ് അക്കൗണ്ടന്‍റ് സ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. ഇവർക്ക് ബന്ധപ്പെട്ട ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററിൽ നിന്ന് ശുപാർശക്കത്ത് സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *