പുതിയ ഉയരങ്ങളിലേക്ക് സ്വർണവില; ഗ്രാമിന് 7110 രൂപ

സ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ കൂടി 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. തുടർച്ചയായി മൂന്ന് ദിവസം കുറഞ്ഞു നിന്ന സ്വര്‍ണവില ഇന്നലെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പവന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.
18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 5 രൂപ കൂടി 5880 എന്ന നിരക്കിലെത്തി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. വില 98 രൂപയിൽ തുടരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ രണ്ടു ദിവസത്തിനിടെ സ്വർണ വില പവന് 480 രൂപയാണ് വർധിച്ചത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.