സ്വർണവിലയിൽ കുതിപ്പ്; പവന് 840 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വർണവില വില ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമായി. ആഗോളതലത്തില്‍ ഡോളറിന്റെ വിലയിടിഞ്ഞതാണ് സ്വര്‍ണവില കൂടാൻ കാരണമായത്.
18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 85 രൂപയാണ് ഈ വിഭാഗത്തില്‍ വര്‍ധിച്ചത്. ഇതോടെ വില 7400 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു. ഗ്രാമിന് 115 രൂപയാണ് വിപണി നിരക്ക്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3300 ഡോളറിനുമുകളിലേക്ക് ഉയര്‍ന്നു. 3308.72 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ വില വീണ്ടുമുയര്‍ന്നു.