സ്വർണവില കുതിപ്പിലേക്ക്; പവന് 640 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വര്‍ധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9, 945 രൂപയും നല്‍കേണ്ടി വരും. ആറ് ദിവസം ഒരു പവന് രണ്ടായിരത്തോളം രൂപയാണ് വർധിച്ചത്.