സ്വർണവില കുതിക്കുന്നു; പവന് 59,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 400 രൂപയുടെ വർധന രേഖപ്പെടുത്തി സ്വർണവില 59,120 രൂപയിലെത്തി. ഇതോടെ സ്വർണവില 59,000 രൂപയുടെ തലമുകത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വർണവില ഉയരാനുള്ള പ്രധാന കാരണം ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ്. ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചുവെങ്കിലും അന്താരാഷ്ട്ര ഡോളർ മൂല്യ വർധനവും രൂപയുടെ മൂല്യത്തകർച്ചയും സ്വർണവില കുതിക്കാൻ വഴിവെച്ചു.
2025 ജനുവരി ഒന്നിന് സ്വർണവില 57,200 രൂപയായിരുന്നു. തുടർന്ന് വില കുത്തനെ ഉയർന്ന് റെക്കോർഡ് നിരക്കിലേക്ക് അടുത്തിരിക്കുകയാണ്. 2024 ഒക്ടോബറിലാണ് സ്വർണവിലക്ക് റെക്കോർഡ് നിലവാരം കൈവന്നത്. അന്നത്തെ വില പവന് 59,640 രൂപയായിരുന്നു.
ഇന്നത്തെ വിലനിർണ്ണയ പ്രകാരം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 7,390 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 6,090 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയും ആണ്.