സ്വർണവില ഉയർന്നു; പവന് 160 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് തിരുത്തികുറിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. പവന് 160 രൂപ ഉയർന്ന സ്വര്‍ണ വില ഇപ്പോൾ 77,800 രൂപയിലെത്തി നിൽക്കുകയാണ്.
ഗ്രാമിന് 20 രൂപയുടെ വര്‍ധനവോടെ 9725 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 77,000 രൂപ ഭേദിച്ച സ്വര്‍ണ വിലയ്ക്ക് 78,000 രൂപയിലെത്താനുള്ള ദൂരം വെറും 200 രൂപ അകലെയാണ്. രാജ്യാന്തര സ്വര്‍ണ വിലയിലെ കുതിപ്പിനെ തുടര്‍ന്നാണ് കേരളത്തിലും ഈ വിലകയറ്റം.