12 ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,840 രൂപയും, ഗ്രാമിന് 9230 രൂപയുമായി. ഈ മാസം എട്ടാം തിയ്യതി സർവ്വകാല റെക്കോർഡിലെത്തിയ വിലയിൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
12 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണ വില വർദ്ധിക്കുന്നത്.അതെസമയം 18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 40 രൂപ കൂടി 7,575 രൂപയിലാണ് വ്യാപാരം. എന്നാൽ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം.