സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 74,360 രൂപയും, ഗ്രാമിന് 9,295 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാലാമത്തെ ഉയരം കൂടിയാണ്. ഇന്ന് പവന് 40 രൂപയാണ് വില കൂടിയത്. ആഗസ്റ്റിലെ താഴ്ന്ന നിരക്കുകൾ ഈ മാസം ഒന്നാം തിയ്യതി വെള്ളിയാഴ്ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് പവന് 73,200 രൂപയായിരുന്നു വില. ഞായറാഴ്ച്ച പൊതുവെ വിലയിൽ മാറ്റമുണ്ടാകാറില്ല. ഇത്തരത്തിൽ രണ്ട് ദിവസം കൊണ്ട് പവന് 1,160 രൂപയാണ് സംസ്ഥാനത്ത് പവൻ വില ഉയർന്നിരിക്കുന്നത്