സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7430 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 116 രൂപയാണ് വിപണിവില.
യുഎസ് തീരുവ അടുത്തമാസം ആദ്യം നടപ്പിലാകുന്നതോടെ ആഗോള വ്യാപാരം കുറയും എന്നാണ് വിലയിരുത്തല്‍. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ അടുപ്പിക്കുന്നു. ഇന്നലെ ട്രംപിന്റെ തീരുവ നടപ്പാക്കല്‍ പ്രഖ്യാപനത്തിനുശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത്. ഔണ്‍സിന് 3300 ഡോളറില്‍ താഴെയെത്തിയ സ്വര്‍ണം തിരിച്ചു കയറി. ഇന്ന് രാവിലെ വില നേരിയതോതില്‍ താഴ്ന്നിട്ടുണ്ട്.