സ്വർണ വില റെക്കോർഡ് ഉയരത്തിൽ; പവന് ഒറ്റയടിക്ക് 1,200 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡിലേക്ക്. പവന് ഇന്ന് ചരിത്രത്തിൽ ആദ്യമായി 76,000 രൂപ മറികടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയും, ഗ്രാമിന് 9,620 രൂപയുമാണ് വില. ഇന്ന് പവന് ഒറ്റയടിക്ക് 1,200 രൂപയും, ഗ്രാമിന് 150 രൂപയുമാണ് വില വർധിച്ചത്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. ആഗോള സ്വർണ്ണവില ട്രോയ് ഔൺസിന് ഒരു ശതമാനത്തോളം ഉയർന്ന് 3,447.95 ഡോളറിലാണ് വാരാന്ത്യത്തിൽ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്.