സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ വിപണിയിൽ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ വാർത്ത. തുടര്‍ച്ചയായ വിലക്കയറ്റത്തിനും കഴിഞ്ഞ ദിവസത്തെ നിശ്ചലാവസ്ഥയ്ക്കും ശേഷം ഇന്ന് സ്വര്‍ണവില താഴ്ന്നു. ഗ്രാമിന് 55 രൂപയുടെ കുറവോടെ സ്വര്‍ണവില ഇപ്പോൾ 7230 രൂപയാണ്. പവന് 440 രൂപ കുറഞ്ഞ് 57840 രൂപയായി. 58000 രൂപ കടന്ന ശേഷമാണ് വില വീണ്ടും താഴോട്ട് മാറിയത്. ഈ മാറ്റം സാധാരണ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. ഗ്രാമിന് 45 രൂപയുടെ ഇടിവോടെ 5970 രൂപയിലാണ് ഇപ്പോഴത്തെ വ്യാപാരം. വെള്ളിയിലും വിലക്കുറവുണ്ട്. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയാണിപ്പോൾ വെള്ളിയുടെ വില. അന്താരാഷ്ട്ര സംഭവവികാസങ്ങളും സംഘര്‍ഷങ്ങളും ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങളും സ്വര്‍ണവിലയെ നിരന്തരമായി സ്വാധീനിക്കുകയാണ്.