സ്വര്‍ണവിലയിടിഞ്ഞു; പവന് 480 രൂപ കുറഞ്ഞു

Traditional Indian Gold Necklace With Earrings on black background.
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9000 രൂപയായി ഇന്ന് കുറഞ്ഞു. പവന് വില 72000 രൂപയുമായി. ഇന്നലെ ഗ്രാമിന് 50 രൂപ വര്‍ധിച്ച ശേഷമാണ് ഈ പടിയിറക്കം. വില 72000 രൂപയ്ക്ക് താഴേക്ക് ഇറങ്ങുമോ എന്ന് പ്രതീതി വിപണിയിലുണ്ട്.
18 കാരറ്റ് സ്വര്‍ണവിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 730 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളി വിലയില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയാണ് വിപണിവില. കേരളത്തിൽ പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ കടകൾ അടഞ്ഞു കിടക്കുകയാണ്.