സ്വര്‍ണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയും പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി.18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 7,555 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഇടിവുണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഇന്നലെയും കയറിയും ഇറങ്ങിയും നിന്നു.ഔണ്‍സിന് 3384 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 3368.95 ഡോളറിലേക്ക് ഇറങ്ങിയിരുന്നു. ഇന്നു രാവിടെ അത് 3360ലേക്ക് വീണ്ടും വില താഴ്ന്നു.