സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാഞ്ചാടി നിൽക്കുകയാണ് സ്വര്‍ണവില. വെള്ളിയാഴ്ച മുതലാണ് സ്വർണവിലയിൽ വീണ്ടും ഉയർച്ച ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങൾ ഇന്ത്യയിലെ സ്വർണ വിപണിയെ സാരമായി ബാധിക്കും.