സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ നേരിയ ഇടിവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73200 രൂപയായി. ഗ്രാമിന് 9150 രൂപയും ഗ്രാമിന് നല്‍കേണ്ടി വരും.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. പകരച്ചുങ്കവിഷയത്തില്‍ വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ഡോളര്‍ പിടിച്ചുനില്‍ക്കുന്നതാണ് വിലയില്‍ ഇടിവുണ്ടാക്കിയിരിക്കുന്നത്.