July 31, 2025

സ്വര്‍ണവിലയിടിഞ്ഞു, കുറഞ്ഞത് പവന് 600 രൂപ

0
images (1) (6)

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഗ്രാമിന് 9155 രൂപയായി കുറഞ്ഞു. പവന്റെ വില 73240 ആയും കുറഞ്ഞു. ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്വര്‍ണവില കുറയാൻ കാരണമായത്. എന്നാല്‍ ഇറാന്‍ ട്രംപിന്റെ വാദം തള്ളിയിട്ടുണ്ട്. പക്ഷെ ആദ്യം ഇസ്രയേല്‍ വെടിനിര്‍ത്തിയാല്‍ ഇറാനും ആ വഴി സ്വീകരിക്കു മെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നോട്ടു പോകുന്നത്. ഇന്നത്തെ മറ്റൊരു പ്രത്യേകത വെള്ളിയിലും വിലത്തകര്‍ച്ച പ്രതിഫലിച്ചു എന്നതാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 116 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര സ്വര്‍ണവില ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഒരു ശതമാനമാണ് ഇടിഞ്ഞത്. ഔണ്‍സിന് 3332 ഡോളര്‍ വരെ എത്തി. പിന്നീട് 3351 ഡോളര്‍വരെ എത്തിയെങ്കിലും വില ഇനിയും താഴാം എന്ന സൂചനയാണ് വിപണി നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *