സംസ്ഥാനത്ത് സ്വർണ്ണവില താഴേയ്ക്ക്; വെള്ളി വിലയിലും കുറവ്

കേരളത്തിലെ സ്വർണ്ണവിലയിൽ കുറവ്. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണം ചെറിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് താഴ്ച്ച കാണാം. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ടായി. ഒരു ഗ്രാമിന് 91.90 രൂപയാണ് വില. 8 ഗ്രാമിന്റെ വില 735.20 രൂപ, 10 ഗ്രാമിന് വില 919 രൂപ, 100 ഗ്രാമിന് വില 9,190 രൂപ, ഒരു കിലോഗ്രാമിന്റെ വില 91,900 രൂപയാണ്. ഇന്ന് ഒരു കിലോ വെള്ളിയുടെ വില 100 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവുണ്ടായിരുന്നു; പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇന്നലെ ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമായിരുന്നു വില. ഈ നിരക്കിൽ, ഇന്നലെയും ഇന്ന്, കേരളത്തിലെ സ്വർണ്ണ വില പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞത്.